തിരുവനന്തപുരം: നിയമം ലംഘിച്ച് വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് എംവിഡി പിന്തുടർന്ന് പിടികൂടി. കഴക്കൂട്ടം സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ പോയ ബസാണ് പിടികൂടിയത്. ചേർത്തലയിൽ നിന്നുള്ള വണ്‍ എസ് ബസാണ് കൊട്ടിയത്ത് വച്ച് പിടിയിലായത്. ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.
വിനോദയാത്ര പോകും മുമ്പ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ഹൈ പവർ മ്യൂസിക് സിസ്റ്റവും ലൈറ്റിങ്ങിനുള്ള സൗകര്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് വിനോദയാത്രക്കുള്ള അനുമതി നൽകിയിരുന്നില്ല. ഇത് ലംഘിച്ചാണ് ബസ് വിദ്യാർത്ഥികളുമായി വിനോദ യാത്രക്ക് പുറപ്പെട്ടത്.
ഇതറിഞ്ഞ മോട്ടോർ വാഹനവകുപ്പ് ബസ് പിടിച്ചെടുക്കുകയായിരുന്നു. ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.