തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 573 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70ലക്ഷം രൂപ AE 942807 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AM 899231 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.എല്ലാ ബുധനാഴ്ചയും ലോട്ടറി നറുക്കെടുക്കും.40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം.