ലോകകപ്പിൽ ബംഗ്ലാദേശിന് എതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ അർധ സെഞ്ചുറിയിൽ 184 റൺസ് നേടി. വിരാട് കോഹ്ലി 44 പന്തിൽ 64 റൺസ് നേടിയപ്പോൾ, കെഎൽ രാഹുൽ 32 പന്തിൽ 50 റൺസും നേടി. 16 പന്തിൽ 30 റൺസ് നേടിയ സൂര്യകുമാർ യാദവാണ് മധ്യ ഓവറുകളിൽ ഇന്ത്യയുടെ റൺറേറ്റ് ഉയർത്തിയത്.
അഡ്ലെയ്ഡിൽ ബംഗ്ലാദേശിനെതിരെ 16 റൺസ് കടന്നതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും വിരാട് കോഹ്ലി മാറി.ടി20 ലോകകപ്പിലെ തന്റെ 23ആം ഇന്നിംഗ്സിൽ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധനയുടെ 1016 റൺസെന്ന റെക്കോർഡാണ് ഇന്ത്യൻ ബാറ്റർ മറികടന്നത്. ജയവർധന തന്റെ 31 ഇന്നിംഗ്സുകളിൽ നിന്നായാണ് ഇത്രയും റൺസ് നേടിയത്.