തിരുവനന്തപുരം: വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്ന സംസ്ഥാന കണ്വെന്ഷന് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3. 30 നാണ് യോഗം. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി നടക്കുന്ന വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മമയിൽ വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.
കണ്വെന്ഷന് നിയന്ത്രിക്കുന്നത് ഇടതുമുന്നണിയാണ്. എകെജി സെന്ററിനോട് ചേര്‍ന്നള്ള എകെജി ഹാളിലാണ് യോഗം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് സ്വാഗതം ആശംസിക്കുന്ന കണ്‍വെന്‍ഷനില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അദ്ധ്യക്ഷത വഹിക്കും. എം വി ഗോവിന്ദന്, അഡ്വ. റോണി മാത്യു, മാത്യു ടി തോമസ്, പി സി ചാക്കോ, വര്‍ഗ്ഗീസ് ജോര്‍ജ്ജ്, രാമചന്ദ്രന് കടന്നപ്പള്ളി, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ, ബിനോയ് ജോസഫ് തുടങ്ങിയവരും, വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരും ബഹുജന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.