കൊച്ചി: കണ്ണൂർ സർവകലാശാലയിലെ പ്രിയ വർഗീസിന്റെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജിയിൽ വാദം കേൾക്കുക.യു ജി സി മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതെന്ന് കണ്ണൂർ സർവകലാശാല സത്യവാങ്മൂലം നൽകിയിരുന്നു.
ചട്ടങ്ങൾ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും പ്രിയ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. യു ജി സി മാർഗനിർദേശ പ്രകാരം അസോസിയേറ്റ് പ്രോഫസറാകാൻ മതിയായ യോഗ്യതയുള്ളയാളാണ് താനെന്ന് പ്രിയ വർഗീസും കോടതിയെ അറിയിച്ചു. നിയമനം വിവാദമായതിന് പിന്നാലെ പ്രിയ വർഗീസിനെ നിയമിച്ച നടപടി സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ മരവിപ്പിച്ചിരുന്നു.