തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ പ്രതിയായ കേസിൽ അഭിഭാഷകര്‍ക്ക് എതിരെ കേസെടുക്കാന്‍ കാരണമായ പരാതിക്കാരിയുടെ മൊഴി പുറത്ത്. പരാതി പിൻവലിക്കാൻ അഭിഭാഷകരുടെ മുന്നിലിട്ട് എൽദോസ് മർദ്ദിച്ചെന്നാണ് മൊഴി.
മൂന്ന് അഭിഭാഷകർ നോക്കി നിൽക്കേ മർദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു. സാമ്പത്തിക തർക്കമാണ് കോവളത്തെ പരാതിക്ക് കാരണമെന്ന രേഖയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അഭിഭാഷകർ തടഞ്ഞു. തുടര്‍ന്ന് അഭിഭാഷകർ വാഹനത്തിൽ കയറ്റി നഗരത്തിൽ ചുറ്റിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൽദോസ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്തത്.
അതിനൊപ്പം എംഎല്‍എയ്ക്ക് വേണ്ടി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ പറ്റിയും മൊഴിയില്‍ പരാമര്‍ശമുണ്ട്.
എംഎല്‍എയ്ക്കെതിരെ കോവളം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് അഭിഭാഷകര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും വഴങ്ങാതെ വന്നപ്പോള്‍ അഭിഭാഷകരുടെ മുന്നില്‍ വെച്ച് എല്‍ദോസ് വസ്ത്രം വലിച്ച് കീറി ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. തന്നെ കാണാതായ കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ എംഎല്‍എയെയും കൂട്ടരെയും പേടിച്ചിട്ടാണ് ആ വിവരം പറയാതിരുന്നതെന്നും പരാതിക്കാരി പറയുന്നു.
എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചു. ജാമ്യം റദ്ദാക്കണമെന്നും എല്‍ദോസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എംഎല്‍എ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് അടുത്ത ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് വരെ എല്ലാദിവസവും രാവിലെ ഒമ്പത് മണിക്ക് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ എം.എല്‍.എയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.