തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിനു നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേതു അർഹനായി. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബഹുമതി.സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണിത്.
കഥ, നോവല്‍ വിഭാഗങ്ങളില്‍ ഒട്ടേറെ രചനകള്‍ നടത്തിയിട്ടുള്ള സേതു കേരള സാഹിത്യ അക്കാദമി പുരസ്കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി വിരമിച്ച സേതു പിന്നീട് നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.
പാണ്ഡവപുരം, മറുപിറവി, വനവാസം, കൈയൊപ്പുകളും കൈവഴികളും, തിങ്കളാഴ്ചളിലെ ആകാശം, പാമ്പും കോണിയും തുടങ്ങിയവയാണ് സേതുവിന്റെ പ്രമുഖ രചനകള്‍. ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.