യുഡിഎഫിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് കൊച്ചിയിൽ തുടക്കമായി.കേരളത്തിൽ മയക്കു മരുന്നു ഉപയോഗം ഗുരുതര സാഹചര്യത്തിലെന്ന് വി ഡി സതീശൻ. മദ്യ ഉപയോഗത്തിൽ കേരളം ഒന്നാമത് ആണ്. മയക്കുമരുന്നിലും ഇത് തന്നെ സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളും പെൺകുട്ടികളും മയക്കു മരുന്നിന്റെ ചതി കുഴിയിൽ ആണ്.വിവിധ സംസ്ഥാനങ്ങളിൽ നിന്നും പല തരത്തിലുള്ള മയക്കു മരുന്ന് സംസ്ഥാനത്ത് എത്തുന്നു. പൊലീസ് പിടികൂടുന്നത് അവസാനത്തെ കണ്ണികളെ മാത്രമാണ്. വിറ്റഴിക്കുന്നതിന്റെ 5 ശതമാനം പോലും പിടിക്കപ്പെടുന്നില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.