തൃശൂര്‍ : കേച്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദിന് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്ക്കും കാലിനും പരിക്കേറ്റ സൈഫുദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിനു പിന്നിൽ .ഈ അക്ക്രമം നടത്തിയത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നത്. കേച്ചേരിയിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിൽ എസ്ഡിപിഐ പ്രവർത്തകർ വരികയും ആളുകളെ കളിയാക്കിയതായി ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. ഇതോടെ എസ്ഡിപിഐ പ്രവർത്തകരെ ഗ്രാമോത്സവത്തിന്റെ വേദിയിൽ നിന്ന് ഇറക്കി വിട്ടിരുന്നു. ഈ കാരണം കൊണ്ടാണ് ഗ്രാമോത്സവത്തിന്റെ സംഘാടകരിലൊരാളായ സൈഫുദ്ദീനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതെന്ന് സിപിഎം പറയുന്നു. സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.