അന്ധവിശ്വാസ കൊലപാതകങ്ങളില്‍ ഗവർണർ ഇടപെടണമെന്ന ആവശ്യവുമായി അൽഫോൺസ് പുത്രന്.നരബലി കേസിലും ഷാരോണിന്റെ കൊലപാതകത്തിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടണമെന്ന ആവശ്യമാണ് അൽഫോൻസ് പുത്രൻ പറയുന്നത്.ആർട്ടിക്കിൾ 161 ഗവർണർക്ക് ഇതിനുള്ള അധികാരമുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
അൽഫോൺസ് പുത്രന്റെ ഫേസ്ബുക് കുറിപ്പ്
ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍, ഒരു ഇന്ത്യന്‍ പൗരന് എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസപരമായ കൊലപാതക കേസുകളിൽ കർശന നടപടി സ്വീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നരബലി കേസിലും ഷാരോൺ വധക്കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു. ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചാണ് ആര്‍ട്ടിക്കിള്‍ 161ല്‍ പറയുന്നത്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ട്. സാധാരണയായി ആളുകൾ എന്തെങ്കിലും സംഭവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ഞാൻ നിങ്ങളോട് പ്രാര്‍ത്ഥിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Falphonseputhren%2Fposts%2F10160814878917625&show_text=true&width=500