തിരുവനന്തപുരം: ഗ്രീഷ്മയ്ക്ക് ഷാരോണിനെക്കൂടാതെ വേറെയും പ്രണയബന്ധങ്ങളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ഷാരോണിന്റെ അച്ഛന്‍ ജയരാജന്‍. ഞങ്ങള്‍ തിരക്കിയപ്പോള്‍ അറിഞ്ഞത് മൂന്നാമത്തെ ആളാണ് ഷാരോണ്‍ എന്നാണ്. നേരത്തെ ഗ്രീഷ്മയ്ക്ക് വേറെയും പ്രണയം ഉണ്ടായിരുന്നു.
കൊല്ലാന്‍ പറ്റിയ ചെറുക്കന്‍ തന്റെ മകനാണെന്ന് പറഞ്ഞിട്ടാണ് മകനെ ഇതിലേക്ക് വലിച്ചിഴച്ച് കൊന്നു കളഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു.ആചാരത്തിന്റേയും അന്ധവിശ്വാസത്തിന്റേയും പേരിലായിരുന്നു ഇതു ചെയ്തത്. ഗ്രീഷ്മയുടെ അമ്മയ്ക്ക് എല്ലാം അറിവുണ്ടായിരുന്നു. അല്ലെങ്കില്‍ വിവാഹം ഉറപ്പിച്ച മകളെ ഒറ്റയ്ക്കാക്കി പുറത്തുപോകില്ലല്ലോ. ഷാരോണ്‍ വരുന്നതിന് അഞ്ചു മിനുട്ടു മുമ്പേ അമ്മ പുറത്തുപോയി. ഷാരോണ്‍ വഴിയില്‍ വെച്ച് കണ്ടിരുന്നു. ഷാരോണ്‍ വീട്ടിലേക്ക് വന്നപ്പോള്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഏതൊരമ്മയും വീട്ടിലേക്ക് തിരിച്ചു വരും. എന്നാല്‍ ആ അമ്മ തിരിച്ചു വന്നില്ല. അതില്‍ നിന്നു തന്നെ എല്ലാം ഗ്ലാസ്സില്‍ സെറ്റു ചെയ്തു വെച്ചിട്ട് പുറത്തുപോയതാണെന്ന് ജയരാജന്‍ ആരോപിച്ചു.
ഗ്രീഷ്മയുടെ അമ്മയ്ക്ക് പുറമേ, അമ്മയുടെ സഹോദരനും ഇതില്‍ പങ്കുണ്ട്. തുരിശ് വാങ്ങിയത് അമ്മാവനാണെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഓട്ടോ അങ്കിളിന് കഷായം കൊടുത്തുവെന്നാണ് നേരത്തെ താന്‍ വിളിച്ചു ചോദിച്ചപ്പോള്‍ പറഞ്ഞത്. അത് കള്ളമാണെന്ന് തെളിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം നാടകമാണെന്ന് ജയരാജ് പറഞ്ഞു. സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും ജയരാജന്‍ പറഞ്ഞു.