മോര്‍ബിയില്‍ പാലം തകര്‍ന്ന് നൂറിലധികം പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ .സംഭവത്തെ മനുഷ്യനിര്‍മ്മിത ദുരന്തമെന്നും ഗുജറാത്തിലെ ബിജെപി സര്‍ക്കാരാണ് കുറ്റക്കാരെന്നുമാണ് കോണ്‍ഗ്രസ് എംപി രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. ‘ഇത് സ്വാഭാവിക അപകടമല്ല, മനുഷ്യനിര്‍മിത ദുരന്തമാണ്. ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഈ കുറ്റകൃത്യത്തില്‍ നേരിട്ട് കുറ്റക്കാരാണ്’ സുര്‍ജേവാല ട്വീറ്റില്‍ കുറിച്ചു.
‘ഗുജറാത്തി സഹോദരീ സഹോദരന്മാരുടെ ജീവന് വേണ്ടി 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നുമാണ്’ എന്നാണ് കോണ്‍ഗ്രസ് എംപി രണ്‍ദീപ് സിങ് സുര്ജേവാലട്വീറ്റില് കുറിച്ചത്.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാലം പുതുക്കിപ്പണിത പാലം തകര്‍ന്നതില്‍ സര്‍ക്കാര്‍ ന്യായമായ അന്വേഷണം നടത്തുകയും തകര്‍ച്ചയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുകയും കുറ്റവാളികളെ ശിക്ഷിക്കുകയും വേണം’ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
‘ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ച്ച വഞ്ചനയുടെ ബാക്കിപത്രമാാണ്.മോദി ജിക്കുള്ള ദൈവത്തിന്റെ സന്ദേശം’കോണ്‍ഗ്രസ് നേതാവും ത്രിപുരയുടെ ചുമതലയുമുള്ള ഡോ അജോയ് കുമാറും പറഞ്ഞു
ഗുജറാത്തിലെ കേബിള്‍ പാലം തകര്‍ച്ച ബിജെപി സര്‍ക്കാരിന്റെ കടുത്ത അവഗണനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അഞ്ച് ദിവസം മുമ്പാണ് ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയതെന്നാണ് വിവരം. കരാറുകാര്‍ക്ക് എവിടെ നിന്നാണ് ഇത്രയും ധൈര്യം ലഭിച്ചത്. നഷ്ടപരിഹാരം വര്‍ധിപ്പിക്കണം. രാഷ്ട്രീയ ഇടപെടല്‍ അനാവരണം ചെയ്യാന്‍ വിശ്വസനീയമായ അന്വേഷണം നടത്തണമെന്നും സിപിഐ നേതാവ് സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.