ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതിയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുക്കും. തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ഇന്നലെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്.അടുത്ത ഫെബ്രുവരിയിൽ തന്റെ വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തിന് മൊഴി നൽകി.
ഒഴിവാക്കാൻ വേണ്ടി ആദ്യവിവാഹത്തിലെ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോതിഷൻ പ്രവചിച്ചെന്ന് ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോൺ പിൻമാറിയില്ല. തുടർന്നാണ് വിഷം ചേർത്ത കഷായം നൽകി കൊലപ്പെടുത്തിയത്.യുവതിയുടെ മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനായി കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.കൃഷി ആവശ്യത്തിന് വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന കീടനാശിനി കഷായത്തിൽ കലർത്തി നൽകിയാണ് ഷാരോണിനെ വകവരുത്തിയത്.