സൊമാലിയയിലെ ഇരട്ട കാർബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 300 പേർക്കു പരുക്കേറ്റതായും പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.തലസ്ഥാനമായ മൊഗാദിഷു നഗരത്തിൽ ശനിയാഴ്ച പകൽ രണ്ടിന് വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആംബുലൻസുകൾ എത്തിയപ്പോഴേക്കും രണ്ടാമത്തെ സ്ഫോടനവും നടന്നു. ഇതോടെ പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കെട്ടിടങ്ങളും റെസ്റ്റോറന്റുകളും കടകളുമെല്ലാം തകർന്നു വീണു. സ്ഫോടത്തിന്റെ ആഘാതത്തിലും കെട്ടിടം തകർന്നു വീണുമെല്ലാം അവിടെയുണ്ടായിരുന്നവർ മരണപ്പെടുകയായിരുന്നു.