ചെങ്ങന്നൂർ: ലഹരിയ്ക്കെതിരെയുളള പോരാട്ടത്തിൽ യുവജനങ്ങൾ മുന്നണി പേരാളികളാകണമെന്ന് എച്ച് സലാം എം.എൽ.എ. ചെങ്ങന്നൂർ പെരുമയുമായി ബന്ധപ്പെട്ട് ലഹരിമുക്ത കേരളവും യുവജനങ്ങളുടെ പങ്കും എന്ന വിഷയത്തിൽ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ സാമാന്യ ബോധത്തിനപ്പുറം ലഹരിയുടെ ഉപയോഗം വ്യാപിക്കുന്നത് സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. എല്ലാ വിഭാഗം ജനങ്ങളും ലഹരിയ്ക്കെതിരായ പോരാട്ടത്തിൽ അണിനിരക്കണമെന്നും എച്ച് സലാം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് വൈസ് – ചെയർമാൻ എസ്.സതീഷ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം തെളിയിച്ച മുതിർന്നവരെ എ.എൽ.എ.സജി ചെറിയാൻ ആദരിച്ചു. നഗരോത്സവത്തിലെ വിജയികൾക്ക് ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
സംഘാടക സമിതി കൺവീനർ എം.കെ. മനോജ്, മുൻ നഗരസഭാ ചെയർപേഴ്സൺ മാരായ രാജൻ കണ്ണാട്ട്, വത്സമ്മ ഏബ്രഹാം, വി.വി. അജയൻ , മുൻ കൗൺസിലർ പി.ആർ. പ്രദീപ്കുമാർ , എക്സൈസ് സി.ഐ. ജിജി ഐപ്പ് മാത്യു, ബോധിനി പ്രഭാകരൻ, മോഹനൻ കൊട്ടാരത്തു പറമ്പിൽ , എം.കെ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.