സോൾ: ദക്ഷിണ കൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ഒൻപതു പേർ മരിച്ചതായി റിപ്പോർട്ട്. അറുപതോളം പേർ പരുക്കേറ്റ് ചികിത്സയിലാണെന്ന് നാഷനൽ ഫയർ ഏജൻസി അധികൃതർ അറിയിച്ചു.
സോളിലെ ഇട്ടാവ നഗരത്തിലാണ് ദുരന്തം. പലര്‍ക്കും ശ്വാസതടസവും ഹൃദയസ്തംഭനവും ഉണ്ടാവുകയായിരുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
ആഘോഷത്തിനായി ഒരു ലക്ഷത്തോളം പേർ നഗരത്തിലെത്തിയിരുന്നതായാണ് റിപ്പോർട്ട്. കോവിഡ് സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കു ശേഷം ആദ്യമായി സംഘടിപ്പിച്ച ആഘോഷമെന്ന നിലയിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.
പോലീസും അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പരിക്കേറ്റവരെ രക്ഷിക്കാന്‍ ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പതിനൊന്നരയോടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന വിവരം ലഭിച്ചതായി അഗ്നിരക്ഷാസേനാവൃത്തങ്ങളും അറിയിച്ചു. സാധാരണക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു. 140-ല്‍ പരം ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.