സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയുടെ വന്‍ശേഖരവുമായി യുവാവ് പിടിയില്‍. കേരള-കര്‍ണാടക അതിര്‍ത്തി ചെക്പോസ്റ്റ് വഴി കടത്തിയ 25.75 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
എക്സൈസ് ചെക്പോസ്റ്റില്‍ എത്തിയ കര്‍ണാടക ആര്.ടി.സിയുടെ ബസ് പരിശോധിക്കുന്നതിനിടെയാണ് യുവാവിനെ പിടികൂടിയത്. കോഴിക്കോട് തിരുവണ്ണൂര്‍ ചാച്ചൂസ് വീട്ടില്‍ മുഹമ്മദ് സുഹാസ് (32 ) ആണ് പിടിയിലായത്. 25.75 ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.
ശരീരത്തിലും ബാഗിലും ഒളിപ്പിച്ചായിരുന്നു ഇയാള്‍ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ചത്. യുവാവിനെ അറസ്റ്റു ചെയ്തിട്ടുണ്ട്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്, ഇന്‍സ്പെക്ടര്‍ ടി.എച്ച് ഷഫീഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി ലത്തീഫ്, ടി.ബി. അജീഷ്, എം. സോമന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ. അനൂപ്, ബി.ആര്. രമ്യ, കെ.കെ. ബിന്ദു എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്.