കോഴിക്കോട്: കോഴിക്കോട് നൈനാംവളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. വൈകുന്നേരം നാലോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്.
അപൂര്‍വ്വ പ്രതിഭാസമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞിരുന്നു.
പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം. ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ കളക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി മുന്നറിയിപ്പ് നല്കി.