തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില ഉയരുന്നു. ഒരു കിലോ ഉള്ളിയുടെ വില 40 രൂപ വരെയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഉള്ളിവില വീണ്ടും ഉയർന്നു. ഉള്ളിയുടെ ലഭ്യത കുറവാണു വില ഉയരാൻ കാരണമാകുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 60 മുതൽ 80 ശതമാനം വരെ വില വർധിച്ചു
ഈ മാസം ആദ്യം 23 രൂപ മുതൽ 30 രൂപ വരെയായിരുന്നു ഉള്ളിയുടെ വില. എന്നാൽ നാല് ആഴ്ചകൊണ്ട് സംസ്ഥാനത്ത് ഉള്ളിവില ഇരട്ടിയാകുകയാണ്.
എന്നാൽ തക്കാളി വില കുറഞ്ഞിട്ടുണ്ട്. ഈ മാസം ആദ്യം തക്കാളിയുടെ വില 40 മുതൽ 60 വരെയായിരുന്നു ഇത് ഒറ്റയടിക്ക് കുറയുകയാണ്.
ഉള്ളിയുടെ ലഭ്യത കുറവ് വിപണിയിൽ ഉള്ളിവിലയെ റോക്കറ്റ് വേഗത്തിലാണ് ഉയർത്തുന്നത്. നവംബർ ആദ്യവാരത്തോടെ പുതിയ വിളകൾ വിപണിയിലെത്തുന്നതുവരെ വിലക്കയറ്റം തുടർന്നേക്കാം.വരും ദിവസങ്ങളിൽ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.