തൃശൂർ: ലഹരിക്കടത്ത് സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ച് ക്രിമിനൽ സംഘം .മതിലകം എസ്ഐ മിഥുൻ മാത്യുവിനെ. സംഭവത്തിൽ എസ്ഐയുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. പോലീസ് ജീപ്പിന്റെ ചില്ലും ആക്രമികൾ അടിച്ചു തകർത്തിരുന്നു.
എടവിലങ്ങാട് സ്വദേശികളായ സൂരജ്, അജിത്ത്, അഖിൽ എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പോലീസ് പിടികൂടി. ഡ്യൂട്ടി തടസപ്പെടുത്തൽ, ഉദ്യോഗസ്ഥരെ അക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ലഹരിവിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവിടേക്ക് എത്തിയതാണ് എസ്ഐയും പോലീസ് സംഘവും.ഇതിനിടെ ശ്രീനാരായണപുരം പതിയാരശ്ശേരിയിൽ വച്ച് റോഡിൽ നിന്നിരുന്ന മൂന്നംഗ സംഘത്തെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ഇവർ പോലീസിനെ അക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.