അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ മൂന്ന് വിദ്യാർഥികൾ മരിച്ചു. പടിഞ്ഞാറൻ മസാച്യുസെറ്റ്സിലാണ് അപകടമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു.
പ്രേംകുമാർ റെഡ്ഡി ഗോഡ(27), പാവനി ഗുല്ലപ്പള്ളി (22), സായ് നരസിംഹ പാടംസെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ നാല് പേർ ഇന്ത്യക്കാരാണ്. ഇവരെയും എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂ ഹേവൻ യൂണിവേഴ്സിറ്റിയിലെയും സേക്രഡ് ഹാർട്ട് യൂണിവേഴ്സിറ്റിയിലെയും വിദ്യാർഥികളാണ് ഇവർ.