സംസ്ഥാനത്ത് ഒക്ടോബർ 31 വരെ വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നും ഞായർ, തിങ്കൾ ദിവസങ്ങളിൽ ചില ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് നൽകി.