തൃശൂര്‍: തപോവനം ശ്രീ ദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹ ശിവ ക്ഷേത്രം അതിരുദ്രമഹായാഗം സ്വാഗതസംഘം രൂപീകരണ യോഗം കൊടകര പൂനിലാർക്കാവ് ഭജന മണ്ഡപത്തിൽ നടന്നു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ശ്രീ ഹരി നമ്പൂതിരിയും യാഗ യജമാനൻ ശ്രീ അശ്വനിദേവ് തന്ത്രികളും ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
വൈദീക യോഗം കൊടകര യൂണിയൻ അംഗങ്ങളുടെ പ്രാർത്ഥനയോടെ മറ്റ് ചടങ്ങുകൾ ആരംഭിച്ചു. വൈദീക യോഗം കൊടകര യൂണിയൻ സെക്രട്ടറി ശ്രീ എ.ബി. വിശ്വംഭരൻ ശാന്തികൾ സ്വാഗതം പറഞ്ഞു. കേയാർ ഗ്രൂപ്പ് ചെയർമാനും യാഗം ജനറൽ കൺവീനറുമായ ശ്രീ കെ.ആർ. ദിനേശൻ അദ്ധ്യക്ഷ പ്രഭാഷണം നടത്തി. അതിരുദ്ര മഹായാഗം മുഖ്യ ആചാര്യൻ ശ്രീ പെരുമ്പടപ്പ് മന ഹൃഷികേശൻ സോമയാജിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യാഗ യജമാനൻ ശ്രീ അശ്വനിദേവ് തന്ത്രികൾ യാഗ വിശദീകരണ പ്രഭാഷണം നടത്തിയ ചടങ്ങിൽ ചാലക്കുടി എം.എൽ.എ ശ്രീ സനീഷ്കുമാർ ജോസഫ് മുഖ്യ അതിഥിയായിരുന്നു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ശ്രീ ഹരി നമ്പൂതിരിയെയും, വയലൂർ പുത്തുക്കാവ് ക്ഷേത്രം തന്ത്രികൾ ശ്രീ ത്രിവിക്രമൻ നമ്പൂതിരിയെയും വേദിയിൽ ആദരിച്ചു. വൈദീക യോഗം സംസ്ഥാന സെക്രട്ടറി ശ്രീ ഷാജിശാന്തിയും, എ.ബി. ചക്രപാണി ശാന്തികളും, വാർഡ് മെമ്പർ സജിനി സന്തോഷും കൂടി ആശംസകൾ നേർന്നു. വൈദീക യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ നടുമുറി ബാബു ശാന്തികൾ നന്ദി അർപ്പിച്ചു.