‘രാമലീലക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ബാന്ദ്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായി മാറി. . ദിലീപിന്റെ 55-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണിത്.
അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ദിലീപ് എത്തുന്നത്. വലം കയ്യില്‍ ഗണ്ണും ഇടം കയ്യില്‍ എരിയുന്ന സിഗരറ്റുമായി മാസ് ലുക്കില്‍ ഇരിക്കുന്ന ദിലീപാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. തെന്നിന്ത്യന്‍ താരം തമന്നയാണ് ദിലീപിന്റെ നായിക . ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന് സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഉദയകൃഷ്ണയാണ് ബാന്ദ്രയുടെ തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorDileep%2Fposts%2F692458625574992&show_text=true&width=500