മെക്സിക്കോയിൽ സ്വവർഗവിവാഹം നിയമവിധേയമാക്കി. ബിൽ മെക്സിക്കൻ സംസ്ഥാനമായ തമൗലിപാസ് നിയമസഭ പാസാക്കിയതോടെ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന മെക്സിക്കോയിലെ 32-ാമത്തെയും അവസാനത്തെയും സംസ്ഥാനമായി തമൗലിപാസ് മാറി.സ്വവർഗവിവാഹം നിയമവിധേയമാക്കാൻ സിവിൽ കോഡ് ഭേദഗതി ചെയ്യുന്നതിനായി അവതരിപ്പിച്ച ബിൽ 12 നെതിരെ 23 വോട്ടുകൾക്ക് അംഗീകരിച്ചു.
2015-ൽ സ്വവർഗവിവാഹം തടയുന്ന സംസ്ഥാന നിയമം സുപ്രിംകോടതി നിരോധിച്ചിരുന്നുവെങ്കിലും ചില സംസ്ഥാനങ്ങൾ നിയമം ഭേദഗതി വരുത്തിയിരുന്നില്ല. ബിൽ പാസാക്കിയതിനെ മെക്സിക്കോ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അർതുറോ ജൽദിവർ സ്വാഗതം ചെയ്തു. ഈ വർഷം ഏഴ് സംസ്ഥാനങ്ങളിൽ വിവാഹ സമത്വം കൊണ്ടുവന്നിരുന്നു. അവയിൽ മൂന്നെണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പാക്കിയതാണ്.