ഇന്ത്യൻ നിർമ്മിത വിദേശ മദ്യം നിർമ്മാതാക്കളായ റാഡിക്കോ ഖൈതാൻ ലിമിറ്റഡ് മാജിക് മൊമെന്റിന്റെ പുതിയ കോക്ടെയ്ൽ മിക്സുകൾ പുറത്തിറക്കി. 4.8 ശതമാനം ആൽക്കഹോൾ അടങ്ങിയ വോഡ്ക കോക്ക്ടെയിലുകൾ ആണ് പുതിയ രുചികളിൽ മിനി ക്യാനുകളിൽ പുറത്തിറക്കിയിരിക്കുന്നത്. കോസ്മോപൊളിറ്റൻ, കോള, മോജിറ്റോ എന്നീ മൂന്ന് വേരിയന്റുകൾ നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചു. കർണാടക, ഗോവ, മഹാരാഷ്ട്ര, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിൽ അടുത്ത മാസത്തോടെ ഉൽപ്പന്നങ്ങൾ എത്തും.
റെഡി-ടു-ഡ്രിങ്ക് ഉൽപ്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്താണ് പുതിയ വേരിയന്റുകൾ വിപണിയിൽ ഇറക്കിയതെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അമർ സിൻഹ പറഞ്ഞു. ആൽക്കഹോൾ കുറഞ്ഞ അളവിലുള്ള കോക്ടിൽ പാനീയങ്ങൾ കുറവായിരുന്നു ഉണ്ടായിരുന്നത് അത് നികത്താനാണ് കമ്പനി ശ്രമിച്ചിട്ടുള്ളത്.
2021 ൽ റെഡി-ടു-ഡ്രിങ്ക് കോക്ടെയിൽ വിപണിയിൽ സാന്നിധ്യം അറിയിച്ചെങ്കിലും വിപണിയിൽ മുന്നേറാൻ 2022-2030 കാലയളവിൽ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഇന്ത്യയിലെ റെഡി-ടു-ഡ്രിങ്ക് ലഹരിപാനീയ വിപണി ഇപ്പോഴും അതിന്റെ നവോത്ഥാന ഘട്ടത്തിലാണ്, ഏതാനും കമ്പനികൾ മാത്രമാണ് ഇത്തരം ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നത്.