ടി-20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യ ബാറ്റിംഗ് നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താനെതിരെ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. നെതർലൻഡ്സ് നിരയിലും മാറ്റമില്ല.
ഇന്നത്തെ മത്സരത്തിൽ ഓപ്പണർമാർ ഫോമിലേക്ക് തിരികെയെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പാകിസ്താനെതിരെ ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യയ്ക്ക് ഇന്ന് കൂടി വിജയിക്കാനായാൽ സെമി സാധ്യത കൂടും.
ടീമുകൾ
ഇന്ത്യ: കെഎൽ രാഹുൽ, രോഹിത് ശർമ (സി), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക് (ഡബ്ല്യു), അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്
നെതർലൻഡ് : വിക്രംജിത് സിംഗ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ, ടോം കൂപ്പർ, സ്കോട്ട് എഡ്വേർഡ്സ്(w/c), ടിം പ്രിംഗിൾ, ലോഗൻ വാൻ ബീക്ക്, ഷാരിസ് അഹമ്മദ്, ഫ്രെഡ് ക്ലാസ്സെൻ, പോൾ വാൻ മീകെരെൻ