വിഴിഞ്ഞം തുറമുഖ പ്രതിഷേധത്തിന്റെ ഭാഗമായി ബാരിക്കേടഡുകള് മറിച്ചിട്ട് സമരക്കാര്‍ പദ്ധതി പ്രദേശത്തേക്ക് പ്രവേശിച്ചു. പ്രതിഷേധ സൂചനമായി മത്സബന്ധനത്തിന് പോകുന്ന വള്ളവും സമരക്കാര്‍ കത്തിച്ചു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ സമരക്കാര്‍ കടലിലെറിഞ്ഞു.
മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കണ്‍വന്‍ഷനും ഇന്ന് നടക്കും. മുതലപ്പൊഴി പാലം സമരക്കാര്‍ ഉപരോധിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം ലത്തീന്‍ അതിരൂപത. മുതലപ്പൊഴിയില്‍ നിന്ന് കടല്‍ വഴി തുറമുഖത്തിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നല്‍കാനായിരുന്നു സമരസമിതിയുടെ നീക്കം. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടല്‍ വഴിയുള്ള സമരം. 7 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്.