ആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡന്‍സി വിസകള്‍ റദ്ദ് ചെയ്യുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. 2022 ഓഗസ്റ്റ് 1 മുതലാണ് ഈ ആറ് മാസത്തെ കാലാവധിയായി പരിഗണിക്കുന്നത്. ഈ കാലാവധി അവസാനിച്ച ശേഷവും വിദേശത്ത് തുടരുന്നവരുടെ റെസിഡന്‍സി സാധുത സ്വയം റദ്ദാകും.
സര്‍ക്കാര്‍ മേഖലയിലെ വിസ,പാര്‍ട്ട്ണേഴ്സ് വിസ,ഫാമിലി വിസ,സ്റ്റുഡന്റ് വിസ,സെല്‍ഫ് സ്പോണ്‍സര്‍ഷിപ്പ് വിസ എന്നീ വിസകളിലുള്ളവര്‍ക്ക് നടപടി ഒഴിവാക്കാന്‍ 2023 ജനുവരി 31-ന് മുമ്പായി കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കേണ്ടതാണ്.
കുവൈറ്റിലെ പ്രവാസികളുടെ റെസിഡെന്‍സിയുമായി ബന്ധപ്പെട്ട നിയമത്തിലെ ആര്‍ട്ടിക്കിള്‍ 12 പ്രകാരമാണ് തീരുമാനം. ആറ് മാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ള സ്വകാര്യ മേഖലയിലെ റെസിഡന്‍സി വിസകളിലുള്ളവര്‍ക്ക് തിരികെ മടങ്ങുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കും.