ഹൈദരാബാദിൽ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു മരണം. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.ചില്‍ക്കല്‍ഗുഡയിലെ ഒരു വീട്ടിലാണ് സ്ഫോടനം നടന്നത്. 55 കാരനായ നാരായണസ്വാമി എന്നയാളാണ് സംഭവത്തില്‍ മരിച്ചത്. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് എല്‍പിജി സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് അപകടത്തിന് കാരണം.
സ്ഫോടനത്തെ തുടര്‍ന്ന് നാല് വീടുകള്‍ തകര്‍ന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റു.സ്ഫോടനം നടന്ന വീടിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. മറ്റുള്ളവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ”ഇവരില്‍ പരിക്കേറ്റ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്, മറ്റുള്ളവര്‍ സുഖമായിരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.”എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ചന്ദന ദീപ്തി പറഞ്ഞു.