തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച എസ്എഫ് ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂർ എസ് എൻ കോളജിൽ കെഎസ്യു പ്രതിഷേധം. കോളജ് പ്രിൻസിപ്പലിനെ പ്രവർത്തകർ ഉപരോധിക്കുന്നു. നാമനിർദേശ പത്രികകൾ കീറിയെറിഞ്ഞ് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു.
അടുത്തിടെ എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്ന് പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും അധ്യാപകരെയുൾപ്പടെ തടഞ്ഞുവെക്കുകയും ചെയ്തത്.പത്രിക തള്ളിയതോടെ കെഎസ്യു സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.