കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയോടൊപ്പം ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും ചിത്രങ്ങള്‍ പതിപ്പിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്. രൂപയുടെ മൂല്യം ഇടിയുന്നതിന് വ്യത്യസ്തമായ പരിഹാരമാണ് കെജ്രിവാള് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എല്ലാ മാസവും അച്ചടിക്കുന്ന പുതിയ കറന്‍സികളില്‍ ഫോട്ടോകള്‍ പതിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഹിന്ദുദൈവങ്ങളുടെ ചിത്രം നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്ന കെജ്രിവാളിന്റെ പ്രസ്താവന ഇതിനോടകം തന്നെ വലിയചര്ച്ചകള്ക്ക് വഴിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകള്‍ അടുക്കുന്ന ഘട്ടത്തില്‍ ഹിന്ദുവോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് കെജ്രിവാളിന്റെ പ്രസ്താവനയെന്നും വിമര്‍ശനം ഉയരുന്നുണ്ട്.