ദില്ലി : പരോളിൽ പുറത്തിറങ്ങിയ ദേരാ സച്ഛാ സൌദ നേതാവ് ഗുർമീത് റാം റഹീം സിംഗിന്റെ മ്യൂസിക് വീഡിയോ യൂട്യൂബിൽ തരംഗമാകുന്നു.ദീപാവലി ദിനത്തിലാണ് യൂട്യൂബ് ചാനലിൽ പഞ്ചാബി സംഗീത വീഡിയോ പുറത്തിറങ്ങിയത്. പുറത്തിറങ്ങി 22 മണിക്കൂറിനുള്ളിൽ ഇതിന് 42 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചത്. രചന, സംഗീതം, ആലാപനം, സംവിധാനം എന്നിവയിൽ ഗുർമീതിന്റെ പേരാണ്. പത്ത് വർഷങ്ങൾക്ക് മുമ്പ് ‘ലവ് ചാർജർ’ എന്ന ഗാനവുമായാണ് ഗുർമീത് ആൽബം രംഗത്തേക്ക് എത്തിയത്.
ദീപങ്ങളുമായി നടക്കുന്ന ഗുർമീതിനെയാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ ആണ് ഗുർമീത് പരോളിൽ ഇറങ്ങിയത്. കുടുംബം നൽകിയ അപേക്ഷയെ തുടർന്ന് കഴിഞ്ഞയാഴ്ച ഗുർമീതിന് 40 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.