ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഭോപാല്‍, ചണ്ഡീഗഢ് എന്നിങ്ങനെ പ്രധാന നഗരങ്ങളിലെല്ലാം ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി.
ഇന്ത്യയിൽ ശ്രീനഗറിലാണ് ഏറ്റവും കൂടുതൽ ദൃശ്യമായത്. ഇവിടെ സൂര്യബിംബത്തെ 55% മറയ്ക്കാനായി. വൈകുന്നേരം 4.29ന് ഡൽഹിയിൽ 43% സൂര്യബിംബത്തെ മറച്ചുള്ള ഗ്രഹണവും കണ്ടു. ഇന്ത്യയിൽ സൂര്യഗ്രഹണം ആദ്യമായി ദൃശ്യമായത് ഡൽഹിയിൽ ആണ്.
ഈ വർഷത്തെ അവസാന സൂര്യഗ്രഹണമാണിത്. ഗ്രഹണത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങൾ അടച്ചിട്ടു. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളക്കം അടച്ചിട്ടു. ഗ്രഹണത്തിനുശേഷം തുറക്കും. ഇന്ത്യയ്ക്കു പുറമേ യൂറോപ്പ്, വടക്കൻ ആഫ്രിക്ക, മധ്യപൂർവേഷ്യ, ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും ദൃശ്യമാകുമെന്നും അധികൃതർ പറഞ്ഞു. നവംബർ 8ന് ചന്ദ്രഗ്രഹണവും ദൃശ്യമാകും.