ഒരു മാധ്യമത്തേയും വാർത്താസമ്മേളനത്തിൽ വിലക്കിയിട്ടില്ലെന്നാണ് ഗവര്‍ണറുടെ ട്വീറ്റ്. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിച്ചതാണ്. ഇത് ചിലർ വാർത്താ സമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവര്‍ണറുടെ വിശദീകരണം.
കൈരളി,ജയ്ഹിന്ദ്,മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളെയാണ് ഗവര്‍ണര്‍ വിലക്കിയത്.
ഗവർണര്‍ വിസി വിവാദം കത്തിനിൽക്കെ രാവിലെ പറഞ്ഞത് പൊതുവായ പ്രതികരണമില്ലെന്നായിരുന്നു. ഉച്ചക്ക് ശേഷം രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചപ്പോഴും എല്ലാ മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചില്ല. പ്രതികരണം മെയിലിലൂടെ ആവശ്യപ്പെട്ടവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയെന്നായിരുന്നു വിശദീകരണം. വാർത്തകൾ വളച്ചൊടിച്ചത് തിരുത്താൻ പറഞ്ഞിട്ട് ചെയ്യാത്തവരെയും ഒഴിവാക്കിയെന്നും ഗവർണർ വ്യക്തമാക്കി.