സിത്രാങ് ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരം കടന്ന സാഹചര്യത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ബംഗ്ലാദേശിലെ ഭോല, നരെയില്‍ ജില്ലകളില്‍ സിത്രാങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 11 പേര് മരിച്ചു.തിങ്കളാഴ്ച മുതല്‍ തുടരുന്ന പേമാരിയില്‍ അസമിലെ ഗുവാഹത്തിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. പശ്ചിമ ബംഗാളില്‍ കടലിനടുത്തേക്ക് പോകരുതെന്ന് ടൂറിസ്റ്റുകളോടും പ്രദേശവാസികളോടും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സിത്രാങ് ചുഴലിക്കാറ്റിനെ കുറിച്ച് ഐഎംഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 25ന് മഴയ്ക്ക് സാധ്യത കൂടുതലാണ്. അനാവശ്യമായി സുന്ദര്‍ബന്‍സ് ഉള്‍പ്പടെയുള്ള കടല്‍ പ്രദേശങ്ങളിലേക്കോ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.