ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 27-ാം സീസണ് തുടക്കം കുറിച്ചു. നാളെ വൈകുന്നേരം നാല് മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കുക. ഇത്തവണയും യുഎഇയിലെ സംസ്കാരം, ഷോപ്പിംഗ്, ആകര്ഷണങ്ങള്, വിനോദങ്ങള്‍ എന്നിവ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. നാല് ബെസ്പോക്ക് പാക്കേജുകള്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് മേളയിലെത്താന്‍ ഓണ്‍ലൈനിലൂടെ ടിക്കറ്റെടുക്കണം. ഗ്ലോബല്‍ വില്ലേജിന്റെ മൊബൈല്‍ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെ ടിക്കറ്റ് ലഭിക്കും.
ഈ സീസണില്‍ ഖത്തറില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള പുതിയ പവലിയനുകള്‍ ഗ്ലോബല്‍ വില്ലേജിന്റെ പൊലിമ കൂട്ടും. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, അഫ്ഗാനിസ്ഥാന്, ആഫ്രിക്ക, അമേരിക്ക, ചൈന, ഈജിപ്ത്, യൂറോപ്പ്, ഇന്ത്യ, ഇറാന്, ഒമാന്‍, ജപ്പാന്, ദക്ഷിണ കൊറിയ, ലെബനന്, മൊറോക്കോ, പാകിസ്ഥാന്, പലസ്തീന്, സിറിയ, തായ്ലന്ഡ്, തുര്‍ക്കി, യെമന്‍, റഷ്യ രാജ്യങ്ങളുടെ പവലിയനാണ് ഇത്തവണ ഒരുക്കുക.