തിരുവനന്തപുരം : വര്‍ക്കലയിലെ റിസോര്‍ട്ടുകളിൽ പൊലീസിന്റെ മിന്നൽ പരിശോധനയിൽ കഞ്ചാവും അനധികൃതമായി സൂക്ഷിച്ച മദ്യവും പിടികൂടി. റിസോര്‍ട്ടിൽ താമസക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ തൻസിൽ, സഞ്ജീവ്, രാജ്കുമാർ, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. വർക്കല, അയിരൂർ പൊലീസ് സംയുക്തമായാണ് റെയ്ഡ് സംഘടിപ്പിച്ചത് .
അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബിയർ ബോട്ടിലുകളും ഒന്നേകാൽ ലിറ്റര്‍ വിദേശമദ്യവും 31 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയാൽ റിസോര്‍ട്ട് ഉടമകൾക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരും .