ഗവര്‍ണര്‍ക്ക് എതിരെ ഇടത് മുന്നണി സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നതിനിടെ വിഎസ് അച്യതാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.രാവിലെ പത്തുമണിയോടെ വിഎസിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഗവര്‍ണര്‍ പത്തുമിനിറ്റ് നേരം ഗവര്‍ണര്‍ വിഎസിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വട്ടില്‍ ചെലവഴിച്ചു. കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.
പിറന്നാള്‍ ദിനത്തില്‍ വിഎസിനെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ അന്ന് തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ സന്ദര്ശിക്കാനിയില്ല. അതിനുപകരമായാണ് ഇന്ന് തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദര്‍ശനം നടത്തിയത്.