ഇന്ത്യന്‍ വംശജനായ ഋഷി സുനാക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും. ബ്രിട്ടണിൽ 200 വർഷത്തിനിടെ സ്ഥാനമേൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഋഷി സുനാക്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ് സുനാക്. ഇന്ന് പ്രാദേശിക സമയം 11.30ന് ശേഷമാണ് ഋഷി സുനാക് ബ്രിട്ടന്റെ പുതിയ സ്ഥാനം ഏറ്റെടുക്കുന്നത്. ബെക്കിംഗ് ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവിനെ കണ്ട ശേഷമാവും ചടങ്ങ്.
ബോറിസ് ജോണ്സണ്, തെരേസ മേ മന്ത്രിസഭകളില്‍ അംഗമായിരുന്ന സുനാക് 42-ാം വയസിലാണ് ബ്രിട്ടണ്‍ന്റെ പ്രധാനമന്ത്രിയാകുന്നത്.രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ ആദ്യം വേണ്ടത് സ്ഥിരതയും ഐക്യവുമാണെന്ന് സുനാക് പറഞ്ഞു.