തിരുവനന്തപുരം: കേരള വൈസ് ചാന്‍സലറുടെ ചുമതല ആരോഗ്യ സര്‍വകലാശാല വിസിക്ക്. ഡോ. മോഹനനന്‍ കുന്നുമ്മലിന് ഗവര്‍ണര്‍ പകരം ചുമതല നല്കി. കേരള വിസിയുടെ കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ഡോ. മോഹനനന്‍ കുന്നുമ്മലിന് പകരം ചുമതല നല്‍കിയത്.
ഡോ. വി പി മഹാദേവൻ പിള്ളയാണ് കേരള സർവകലാശാല വിസി. 2018 ഒക്ടോബർ 24 നാണ് വി പി മഹാദേവൻ പിള്ള വൈസ് ചാന്‍സലറായി നിയമിതനായത്. ഗവർണർ പി സദാശിവമാണ് വി പി മഹാദേവന് പിള്ളയെ വി സിയായി നിയമിച്ചത്.