തിരുവനന്തപുരം: ഗവർണറുടെ വാർത്താസമ്മേളനത്തിന് ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് വിലക്ക്. മീഡിയവണ്‍,കൈരളി,റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് ചാനലുകളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കി. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ പറഞ്ഞിരുന്നു. രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാല്‍ പരിശോധിക്കാമെന്നും അറിയിച്ചു. അതനുസരിച്ച് രാജ്ഭവനെ സമീപിച്ച മീഡിയവണ്‍, കൈരളി, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് എന്നീ ചാനലുകള്‍ക്ക് വാർത്താസമ്മേളനത്തിനു അനുമതി ലഭിച്ചില്ല.
വിസിമാരുടെ വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ ഇന്ന് ഗവർണർ അധിക്ഷേപിച്ചിരുന്നു. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ഗവർണറുടെ ആക്ഷേപം. കേഡര്‍മാരോട് പ്രതികരിക്കില്ല. യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നുമാണ് ഗവർണർ പറഞ്ഞത്.