പാകിസ്ഥാനിന്റെ സുരക്ഷാ ഏജന്‍സികള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ പാകിസ്ഥാൻ മുതിർന്ന മാധ്യമപ്രവർത്തകൻ അർഷാദ് ഷെരീഫ് കെനിയയിൽ വെടിയേറ്റ് മരിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ ജാവേരിയ സിദ്ദിഖ് ട്വിറ്ററില്‍ കുറിച്ചു.
“എനിക്ക് ഇന്ന് സുഹൃത്തിനെയും ഭർത്താവിനെയും എന്റെ പ്രിയപ്പെട്ട പത്രപ്രവർത്തകനെയും നഷ്ടപ്പെട്ടു, കെനിയയിൽ വെടിയേറ്റ് മരിച്ചതായി പൊലീസ് പറഞ്ഞു,” ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക, ഞങ്ങളുടെ കുടുംബ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും ആശുപത്രിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളും പങ്കിടരുത്. പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കുക.” അദ്ദേഹത്തിന്റെ ഭാര്യ കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് അദ്ദേഹം. എആര്‍വൈ ടിവിയുടെ മുൻ റിപ്പോർട്ടറും ടിവി അവതാരകനുമായിരുന്നു അർഷാദ് ഷെരീഫ്. ഇമ്രാൻ ഖാന്റെ അടുത്ത സഹായി ഷെഹ്ബാസ് ഗില്ലുമായി അഭിമുഖം നടത്തിയതിന് ഓഗസ്റ്റിൽ ഷെരീഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതേ തുടര്‍ന്ന് നാടുവിട്ട ഷെഹ്ബാസ് കെനിയയില്‍ അഭയം തേടുകയായിരുന്നു. രാജ്യത്തെ ശക്തരായ സൈന്യത്തിനെതിരെ ഇമ്രാന് ഖാനെ ഉയർത്തിക്കാട്ടാൻ ഷെഹ്ബാസ് ഷെരീഫ് സർക്കാർ ശ്രമിക്കുന്നതായി അഭിമുഖത്തിൽ ഗിൽ വിമർശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അർഷാദ് ഷെരീഫിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതും അദ്ദേഹം രാജ്യം വിട്ടതും.