പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം കാര്‍ഗിലില്‍ സൈനികർക്കൊപ്പം.രാജ്യത്തിന്റെ ധീരയോദ്ധാക്കള്‍ക്കൊപ്പം അദ്ദേഹം ദീപാവലി അഘോഷിക്കുമെന്നുമുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാസേനയ്ക്കൊപ്പമുള്ള ചിത്രവും ട്വീറ്റിലുണ്ട്. ഇത്തവണ ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ മനയിലാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുക.
Prime Minister Shri @narendramodi has landed in Kargil, where he will celebrate Diwali with our brave soldiers. pic.twitter.com/RQxanDEgDK
— PMO India (@PMOIndia) October 24, 2022
കഴിഞ്ഞ വര്‍ഷവും സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ദീപാവലി ആഘോഷം. ജമ്മുകശ്മീരിലെ നൗഷേരയിലായിരുന്നു അന്ന് എത്തിയത്. 2014ല്‍ സിയാച്ചിനില്‍ സുരക്ഷാ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചതു മുതല്‍ പിന്നീട് സേനക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചു വരുന്നത്.