നിയമലംഘനങ്ങളുടെ പ്രാഥമിക ഉത്തരവാദി ഗവര്‍ണറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈസ് ചാന്‍സലര്‍മാരെ നിയമിച്ചത് ഗവര്‍ണറാണ്. അപ്പോള്‍ പദവി ഒഴിയേണ്ടത് വിസിമാരാണോ എന്നാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ ചോദിച്ചത് .
ഗവര്‍ണറുടെ നീക്കങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റെന്തെന്നും മുഖ്യമന്ത്രി പരിഹസിച്ചു.ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുകയാണ്. നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഗവര്‍ണര്‍ക്ക് അമിതാധികാര പ്രവണതയാണ്. ഗവര്‍ണറുടെ തിടുക്കം അംഗീകരിക്കാനാകില്ല. പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണം. ജനാധിപത്യത്തെ മാനിക്കുന്ന ആരും അമിതാധികാരത്തെ വകവച്ചു കൊടുക്കില്ല. ഗവര്‍ണര്‍ പദവി സര്‍ക്കാരിനെതിരായ നീക്കം നടത്താനുള്ളതല്ല. കേരളത്തിലെ കാര്യങ്ങളില്‍ ഗവര്‍ണര്‍ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുന്നു. ഭരണ ഘടനയ്ക്കും കീഴ് വഴക്കങ്ങള്‍ക്കും എതിരായ നീക്കങ്ങളുണ്ടായാല്‍ പ്രതികരണം ഉണ്ടാകുമെന്നും പിണറായി വിജയന് പറഞ്ഞു.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍ദേശിച്ചിരുന്നു.