സോഷ്യൽ മീഡിയയിൽ 2 മില്യൺ ഫോള്ളോവെർസ് ഉള്ള ഗ്രൂപ്പ് ആണ് ജിഎൻ പിസി. ഗ്രൂപ്പിന്റെ അഡ്മിൻ ആയ അജിത് മുനിപ്പാറയിലേക്ക് ഓഫ് റോഡിങ് പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
അധികമാരും കേട്ടിട്ടില്ലാത്ത സ്ഥലമായ മുനിപ്പാറയിലേക്ക് മാമലക്കണ്ടതിൽ നിന്നും പാറകൾക്കു മുകളിലൂടെയുള്ള ജീപ്പ് യാത്ര വഴിയാണ് പോകാൻ കഴിയുക. പണ്ട് മധുരയിൽ നിന്നും ചേരന്മാർ കൊച്ചി രാജാവിനെ കാണാൻ വരുന്ന വഴി ആയുധങ്ങളുമായി അവർക്ക് തങ്ങാൻ കാട്ടിൽ നിരവധി സ്ഥലങ്ങൾ ഉണ്ടായിരുന്നു.ദിവസങ്ങൾ നീളുന്ന ഈ യാത്രയിൽ ചേരന്മാർ ഇത്തരം സ്ഥലങ്ങളിൽ ആണ് താമസം.അതിൽ ഒരെണ്ണം ആണ് മുനിപ്പാറ. ഇപ്പോഴും അവർ താമസിച്ചിരുന്ന അറ അവിടെ ഉണ്ട്.
അജിത്തിന്റെ ഫേസ്ബുക് പോസ്റ്റ്
പ്രകൃതി ഒരുക്കിതന്നിരിക്കുന്ന ദൃശ്യവിസ്മയങ്ങളുടെ കേളീരംഗം ആണ് ഇവിടം, ഈ മലയാളക്കരയിൽ കണ്ടുതീർക്കാൻ ഒരുപാടുണ്ട്, ഒരു ആയുസ്സ് പോര കണ്ടു തീർക്കാൻ. അത്രക്കുണ്ട്. നമുക്കാകെ മൂന്നാർ, ഗവി, വയനാട്, വാഗമൺ ആണല്ലോ എല്ലാം, പക്ഷെ അല്ല, കണ്ടാലും മതിവരാത്ത സൗന്ദര്യം ഉള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ട്.
മാമലക്കണ്ടതിൽ നിന്നും വൈകീട്ട് മുനിപ്പാറയിൽ ഓഫ് റോഡിങ് പോകണം, പാറകൾക്കു മുകളിലൂടെ ജീപ്പ് നമ്മളെയും കൊണ്ടു വലിഞ്ഞു കയറി കൊണ്ടെത്തിക്കുന്നത് നയനമനോഹരമായ മുനിപാറ എന്ന സ്ഥലത്ത്.
പണ്ട് മധുരയിൽ നിന്നും ചേരന്മാർ കൊച്ചി രാജാവിനെ കാണാൻ വരുന്ന വഴി ആയുധങ്ങളുമായി അവർക്ക് തങ്ങാൻ കാട്ടിൽ നിരവധി സ്ഥലങ്ങൾ ഉണ്ട്, ഗുഹകൾ, പാറ നിർമിതമായ അറകൾ ഒക്കെ, ദിവസങ്ങൾ നീളുന്ന ഈ യാത്രയിൽ ചേരന്മാർ ഇത്തരം സ്ഥലങ്ങളിൽ ആണ് താമസം. അതിൽ ഒരെണ്ണം ആണ് മുനിപ്പാറ. ഇപ്പോഴും അവർ താമസിച്ചിരുന്ന അറ അവിടെ ഉണ്ട്. അവസാനത്തെ ചിത്രം അതാണ്.
അവിടുത്തെ കാഴ്ചകൾ കാണവേ, കാടിന്റെ മക്കൾ നായാടി കൊണ്ടു പോകുന്നത് കണ്ട് അവരോടൽപ്പം കുശലാന്വേഷണം നടത്തി, ഞണ്ടും, മീനും ഇറച്ചിയും ഒക്കെ ഉൾക്കാട്ടിൽ നിന്നും നായാടി കൊണ്ടു പോകുകയായിരുന്നു ഇവർ.