ഗുജറാത്തിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ മുൻ എം.എൽ.എ ബാൽകൃഷ്ണ പട്ടേൽ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പിക്ക് തിരിച്ചടിയായ നീക്കം.
കഠിനാധ്വാനവും പ്രതിബദ്ധതയുമുണ്ടായിട്ടും തന്നെ മാറ്റിനിർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 66കാരനായ പട്ടേൽ ബി.ജെ.പിയിൽ നിന്ന് രാജിവച്ചത്. ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ, മുൻ അധ്യക്ഷൻ സിദ്ധാർഥ് പട്ടേൽ എന്നിവർ ബാൽകൃഷ്ണ പട്ടേലിനെ പാർട്ടി ആസ്ഥാനത്ത് വച്ച് സ്വീകരിച്ചു.