കൊച്ചി: ടാറ്റാ ഗ്രൂപില്‍ നിന്നുള്ള ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് കാമ്പെയിന് വഴി ദീപാവലി ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് കാമ്പെയിനിന്റെ ഭാഗമായി 2022 ഒക്ടോബര്‍ 30 വരെ ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്ക്ക് ഇളവുകളും ആനുകൂല്യങ്ങളും നേടാം.
കുറഞ്ഞ വിലകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപുലമായ തെരഞ്ഞെടുപ്പും വഴി ക്രോമ ഏറ്റവും അനുയോജ്യമായ ദീപാവലി സമ്മാനങ്ങള്‍ വാങ്ങുന്നതിനുള്ള ഏറ്റവും മികച്ച കേന്ദ്രമായി മാറുന്നു. വിവിധ ബാങ്ക് കാര്‍ഡുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് 10 ശതമാനം ഇളവും നേടാം.
3 സ്റ്റാര്‍ ഫ്രോസ്റ്റ് ഫ്രീ ഇന്‍വര്‍ട്ടര്‍ കണ്‍വര്‍ട്ടബിള്‍ റെഫ്രിജറേറ്റര്‍ 23,990 രൂപ മുതലാണ് ആരംഭിക്കുന്നത്. വോള്‍ട്ടാസ്, സാംസങ് കണ്‍വര്‍ട്ടബിള്‍ എസികള്‍ പ്രതിമാസം 2,999 രൂപ മുതല്‍ എന്ന നിലയില്‍ എല്ലാ സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. 6 കിലോഗ്രാം ഫൂളളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മിഷ്യന് 20,990 രൂപ മുതല്‍ ലഭ്യമാണ്. ഇതോടൊപ്പം സാംസങിന്റെ 8 കിലോഗ്രാം ഫുള്ളി ഓട്ടോമാറ്റിക് വാഷിങ് മിഷ്യന് 3,333 രൂപ മുതലെന്ന പ്രതിമാസ നിരക്കില്‍ ലഭിക്കും.
സാംസങ്, റിയല്‍മീ, വണ്‍ പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതായ 5ജി സ്മാര്‍ട്ട് ഫോണുകള്‍ 13,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 4,999 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ചുകള്‍ സൗജന്യമായി ലഭിക്കുന്നു.
ഈ ഉല്‍സവകാലത്ത് ലാപ്ടോപ് അപ് ഗ്രേഡു ചെയ്യാനും അവസരമുണ്ട്. 11 ജെന്‍ ഇന്റല്‍ കോര്‍ ഐ3 ലാപ്ടോപുകള് 31,990 രൂപ മുതലും റെയ്സന്3 എഎംഡി ലാപ്ടോപുകള് 26,990 രൂപ മുതലും ലഭിക്കും
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സ്മാര്‍ട്ട് ഫോണുകളും ടിവികളും ഉല്‍സവ കാലത്ത് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വില്പന നേടുന്നവയാണ്. ഈ രംഗത്ത് നടക്കുന്ന തുടര്‍ച്ചയായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളുടെ ഫലമായി ഉപഭോക്താക്കള്‍ എല്‍ഇഡി, ഒഎല്‍ഇഡി വിഭാഗങ്ങളിലേക്ക് പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഈ ആവശ്യം കണക്കിലെടുത്ത് സാംസങ് ക്യൂഎല്‍ഇഡി ടിവി പ്രതിമാസം വെറും 1,990 രൂപ മുതലാണ് അവതരിപ്പിച്ചിരിക്കുന്നത്. എല്‍ഇഡി ടിവികള്‍ക്ക് അഞ്ചു വര്‍ഷം വരെ വാറണ്ടിയും ലഭിക്കും.
വിവിധ വിഭാഗങ്ങളിലായുള്ള സ്വന്തം ഉല്പന്നങ്ങള്ക്കും ക്രോമ ആകര്‍ഷകമായ ഉല്‍സവകാല ഇളവുകള്‍ നല്‍കുന്നുണ്ട്. ക്രോമ 307എല്‍ 3 സ്റ്റാര്‍ ഫ്രോസ്റ്റ് ഫ്രീ ഇന്‍വര്‍ട്ടര്‍ റഫ്രിജറേറ്റര്‍ 26,990 രൂപ മുതലാണ് ആരംഭിക്കുന്നത്. ക്രോമ ഫയര്‍ ടിവി വെറും 10,990 രൂപ മുതലും ലഭ്യമാക്കിയിട്ടുണ്ട്.
ഉല്‍സവകാലത്തെ കുറിച്ചു തങ്ങള്‍ക്ക് വന്‍ പ്രതീക്ഷകളാണെന്നും രാജ്യത്തു നിലവിലുള്ള പ്രവണതയുടെ ചുവടു പിടിച്ച് ശക്തമായ ഇരട്ട അക്ക വളര്‍ച്ച നേടും എന്നാണു കരുതുന്നതെന്നും ക്രോമ ഇന്‍ഫിനിറ്റി റീട്ടെയില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ അവിജിത്ത് മിത്ര പറഞ്ഞു. രാജ്യത്തെ തങ്ങളുടെ എല്ലാ സ്റ്റോറുകളിലൂടേയും ഉപഭോക്താക്കള്‍ കൂടുതല്‍ മെച്ചപ്പെട്ട ഉപകരണങ്ങളിലേക്കു പുതുക്കല്‍ നടത്തുകയാണ്. സവിശേഷമായ ആനുകൂല്യങ്ങളും ഉപകരണങ്ങളുമാണു തങ്ങള്‍ അവതരിപ്പിക്കുന്നത്. ഉല്‍സവ കാലത്ത് ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആഹ്ലാദകരമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.