ലക്നോ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാവിന് ക്രൂരമർദ്ദനം. യുവാവിന്റെ തല മൊട്ടയടിക്കുകയും മുഖത്ത് കരി ഓയിലൊഴിക്കുകയും മർദ്ദിക്കുകയും ചെയ്തു. ബിജെപി പ്രാദേശിക നേതാവും അനുയായികളുമാണ് ഈ ക്രൂരത നടത്തിയത്.
രാജേഷ് കുമാര്‍ എന്ന മുപ്പതു വയസുകാരനായ ദലിത് യുവാവാണ് ഈ ക്രൂരതക്കിരയായത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. ബിജെപി നേതാവ് രാധേശ്യാം മിശ്രയും രണ്ട് സഹായികളും രാജേഷ് കുമാറിനെ ആദ്യം ഒരു തൂണില്‍ കെട്ടിയിട്ടു. പിന്നീട് രാജേഷിന്റെ മുഖത്ത് കരി ഓയിലൊഴിച്ചു. പിന്നീട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. യുവാവിനെ ബിജെപി നേതാവും സംഘവും ജാതി പറഞ്ഞ അധിക്ഷേപിക്കുന്നുമുണ്ട്.
ഹര്ദ്ദിയിലെ വീട്ടില്‍ നിന്ന് ടോയ്ലറ്റ് സീറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ദയയില്ലാത്ത ഈ മര്‍ദ്ദനം. ഇയാളെ മര്‍ദ്ദിക്കുന്നതിന്റെയും മട്ടും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജനക്കൂട്ടം നോക്കി നില്‍ക്കെയാണ് മര്‍ദ്ദനം. ജനങ്ങള്‍ ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.