ട്വന്റി20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചപ്പോള്‍ ഇന്ത്യയെ ഒഴിവാക്കി മുന്‍ താരം റോബിന് ഉത്തപ്പ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാന്, സൗത്ത് ആഫ്രിക്ക എന്നിവരെയാണ് ട്വന്റി20 ലോകകപ്പ് സെമി ഫൈനലിസ്റ്റായി ഉത്തപ്പയുടെ പ്രവചനത്തിൽ ഉള്ളത്.
മുന്‍കൂറായി ഞാനൊരു കാര്യം പറയാം. ഇന്ത്യന്‍ ആരാധകര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ഇഷ്ടപ്പെട്ടെന്ന് വരില്ല. എങ്കിലും ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാന്, സൗത്ത് ആഫ്രിക്ക എന്നിവരാവും സെമി ഫൈനലിസ്റ്റുകള്‍, എന്നാണ് ഉത്തപ്പ പറയുന്നത്.
ട്വന്റി20 ലോകകപ്പിലെ കഴിഞ്ഞ 7 എഡിഷനുകളില്‍ മൂന്ന് വട്ടമാണ് ഇന്ത്യ നോക്കൗട്ടില്‍ എത്തിയത്. 2007ല്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ 2014ല്‍ റണ്ണേഴ്സ് അപ്പായി. 2016ലെ ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലും എത്തി.ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം.